Sunday, November 20, 2011

നിയമങ്ങള്‍

നിയമങ്ങള്‍ ഉള്ളതുകൊണ്ടാണ്‌ നാം ജീവിച്ചുപോകുന്നത്‌.സത്യത്തില്‍ ഈ നിയമങ്ങളുടെ ഗുണഭോക്താക്കള്‍ ആരാണ്‌? ജനങ്ങളോ ? പോലീസ്സോ ? വക്കീ്‌ലോ ?!
ഹെല്‍മെറ്റിന്റെ കാര്യം തന്നെയെടുക്കാം ആര്‍ക്കാണ്‌ കൂടുതല്‍ നേട്ടം ? പോലീസ്സിനോ, കേസുനടത്തിത്തരുന്ന വക്കീലിനോ,ജനങ്ങള്‍ക്കോ ?
പ്ലാസ്റ്റിക്‌ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നു അതു നിരോധിക്കണം.ശരിതന്നെ, കത്തിച്ചുകളയരുത്‌ മാരകമായ വാതകമുണ്ടാകുന്നു. അതും ശരിയാണ്‌ 30മൈക്രോണിനുമുകളിലുള്ള പ്ലാസ്റ്റിക്ക്‌ ഉരുക്കുമ്പോഴും ഈ വാതകങ്ങള്‍ ഉണ്ടാകുന്നില്ലേ ??! ജലം മലിനമാക്കരുത്‌, നദികളെ വൃത്തിയായി സൂക്ഷിക്കണം..ശരിതന്നെ. പക്ഷേ നമ്മുടെ നഗര സഭകള്‍ നഗരം കഴുകുന്ന ഓടകളെ നദികളിലല്ലേ ഒഴുക്കുന്നത്‌. അതുതന്നെയല്ലേ പമ്പുചെയ്‌ത്‌ പൈപ്പുകള്‍ വഴി വിതരണം ചെയ്യുന്നതും.??? 

No comments:

Post a Comment